വിദ്യാഭ്യാസ സെമിനാർ നടത്തി
1458273
Wednesday, October 2, 2024 5:30 AM IST
ചേനംകൊല്ലി: കെബിസിടി വായനശാല ആൻഡ് ക്ലബ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുട്ടിൽ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ "തോൽപ്പിച്ചാൽ നിലവാരം കൂടുമോ' എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ആയിഷാബി ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ടി. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. സന്തോഷ് വിഷയാവതരണം നടത്തി.
പി.കെ. റെജി, കെ.ജെ. യോഹന്നാൻ, പി.വി. ഫൈസൽ, എം.കെ. ജയിംസ്, പി. വിശ്വനാഥൻ, കെ. ഫിനോസ് കമാൽ എന്നിവർ പ്രസംഗിച്ചു. വായനശാല പ്രസിഡന്റ് സി.എം. സുമേഷ് സ്വാഗതവും പരിഷത്ത് മേഖലാ വൈസ് പ്രസിഡന്റ് എ.കെ. മത്തായി നന്ദിയും പറഞ്ഞു.