മഠത്തുംകുനി തൊഴിൽ പരിശീലന കേന്ദ്രം കെട്ടിടോദ്ഘാടനം
1459053
Saturday, October 5, 2024 5:51 AM IST
വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണംപൂർത്തിയാക്കിയ മഠത്തുംകുനി തൊഴിൽ പരിശീലന കേന്ദ്രം കെട്ടിടത്തിന്റെയും നിയമസഹായ ക്യാന്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പഞ്ചായത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു. ആലി കുനിങ്ങാരത്ത്, തോമസ് പാണ്ടിക്കാട്ട്, ഇ.കെ. ഹമീദ്, എം. കേളു, സൂപ്പി കാപ്പുമ്മൽ എന്നിവർ പ്രസംഗിച്ചു.
നിയമസഹായ ക്യാന്പിൽ പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു, ഡോ.അഞ്ജു എൻ. പിള്ള, ഡോ.സി. അബ്ദുൾ സമദ് എന്നിവർ ക്ലാസെടുത്തു.