കു​റു​വ ദ്വീ​പി​ൽ പു​തു​താ​യി നി​ർ​മി​ച്ച ബാം​ബു റാ​ഫ്റ്റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 1, 2024 8:36 AM IST
മാ​ന​ന്ത​വാ​ടി: കു​റു​വ​ദ്വീ​പ് ഡി​എം​സി കേ​ന്ദ്ര​ത്തി​ലെ പു​തി​യ​താ​യി നി​ർ​മി​ച്ച ബാം​ബു റാ​ഫ്റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം കു​റു​വ​ദ്വീ​പ് ഡി​എം​സി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പി​ന്നാ​ക്ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ച്ചു.

കാ​ല​വ​ർ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന റാ​ഫ്റ്റിം​ഗ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് 10 ആ​ളു​ക​ൾ​ക്ക് ക​യ​റാ​വു​ന്ന ത​ര​ത്തി​ൽ ഉ​ള്ള അ​ഞ്ച് റാ​ഫ്റ്റു​ക​ളാ​ണ് പു​തി​യ​താ​യി നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്.

കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ വ​യ​നാ​ട് പാ​ക്കേ​ജി​ന്‍റെ അ​തി​ഥി​ക​ളാ​യി എ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ യാ​ത്രാ സം​ഘം ആ​ദ്യ​സ​വാ​രി ന​ട​ത്തി.

കു​റു​വ​ദ്വീ​പി​ന​ക​ത്തേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​യി​രു​ന്നു 2018 മു​ത​ൽ കേ​ന്ദ്ര​ത്തി​ൽ ബാം​ബു റാ​ഫ്റ്റിം​ഗ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. കു​റു​വ​ദ്വീ​പി​ന്‍റെ വ​ന്യ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് ക​ബ​നി ന​ദി​യി​ലൂ​ടെ 20 മി​നു​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ച​ങ്ങാ​ട​സ​വാ​രി ഏ​റെ ആ​ക​ർ​ഷ​ക​മാ​ണ്.


നി​ല​വി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ചി​ട്ടു​ള്ള 5 ച​ങ്ങാ​ട​ങ്ങ​ൾ 10 പേ​ർ​ക്ക് വീ​തം ക​യ​റാ​വു​ന്ന​താ​ണ്. 20 മി​നു​ട്ട് ദൈ​ർ​ഘ്യ​മു​ള്ള സ​വാ​രി​ക്ക് 2 പേ​ർ​ക്ക് 200 രൂ​പ​യും 5 പേ​ർ​ക്ക് വ​രെ 400 രൂ​പ​യു​മാ​ണ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത്. കു​റു​വ​ദ്വീ​പി​ന​ക​ത്തേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​നും ക​യാ​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​നെ​ത​ന്നെ സ്വീ​ക​രി​ക്കും.

ഉ​ദ്ഘാ​ട​ന ദി​വ​സം 127 സ​ഞ്ചാ​രി​ക​ൾ കേ​ന്ദ്ര​ത്തി​ൽ റാ​ഫ്റ്റിം​ഗ് ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​ടി​പി​സി മാ​നേ​ജ​ർ എം.​എ​സ്. ദി​നേ​ശ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ റ്റി​ജി ജോ​ണ്‍​സ​ണ്‍, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡി.​വി. പ്ര​ഭാ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.