സൃഷ്ടി ഗ്രന്ഥശാല വനിതാസംഗമം നടത്തി
1458276
Wednesday, October 2, 2024 5:30 AM IST
കൽപ്പറ്റ: മുണ്ടേരി സൃഷ്ടി ഗ്രന്ഥശാല വനിതാസംഗമം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് വിശാലാക്ഷി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയർപേഴ്സണ്‍ സെലിൻ ഷിബു അധ്യക്ഷത വഹിച്ചു.
"തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ വി.വി. പാർവതി പ്രഭാഷണം നടത്തി. സാജിദ സൈനുദ്ദീൻ, ഗീത രാജഗോപാൽ, ഗ്രന്ഥശാലാ പ്രസിഡന്റ് എ.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വനിതാവേദി ഭാരവാഹികളായി സാജിദ സൈനുദ്ദീൻ(ചെയർപേഴ്സണ്‍), സെലിൻ ഷിബു(വൈസ് ചെയർപേഴ്സണ്‍), സഫിയ(കണ്‍വീനർ), ഗീത രാജഗോപാൽ (ജോയിന്റ് കണ്‍വീനർ)എന്നിവരെ തെരഞ്ഞെടുത്തു. കെ.ആർ ചിത്രാവതി സ്വാഗതവും ഷാർലറ്റ് എസ്. കുമാർ നന്ദിയും പറഞ്ഞു.