മേപ്പാടി പോളിടെക്നിക് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു -എംഎസ്എഫ് സഖ്യത്തിനു വിജയം
1459052
Saturday, October 5, 2024 5:51 AM IST
കൽപ്പറ്റ: മേപ്പാടി പോളിടെക്നിക് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കഐസ്യു-എം എസ്എഫ് സഖ്യം വിജയിച്ചു.
എം.ഡി. ആകാശ്(ചെയർമാൻ), ഷാജു നിജാസ്(വൈസ് ചെയർമാൻ), മെഹ്സിന ഫാത്തിമ(ലേഡി വൈസ് ചെയർപേഴ്സണ്), മുഹമ്മദ് ഷാഫി(ജനറൽ സെക്രട്ടറി), അമിന ഷെറിൻ(പിയുസി), മുഹമ്മദ് ഷാ(ആർട്സ് ക്ലബ് സെക്രട്ടറി), പി. സഹദ്(മാഗസിൻ എഡിറ്റർ)എന്നിവരാണ് യൂണിയൻ ഭാരവാഹികൾ.
വിജയത്തിൽ ആഹ്ളാദം അറിയിച്ച് വിദ്യാർഥികൾ മേപ്പാടിയിൽ പ്രകടനവും യോഗവും നടത്തി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ ഉദ്ഘാടനം ചെയ്തു. കഐസ്യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.
ബി. സുരേഷ് ബാബു, യാഹിയാഖാൻ തലയ്ക്കൽ, പി.എം. റിൻഷാദ്, ഒ.ബി. റോയ്, ശിഹാബ്, ഫായിസ് തലയ്ക്കൽ, മുബാരിഷ് അയ്യാർ, മുബഷിർ നെടുംകരണ, എബി പീറ്റർ, മുഹമ്മദ് റിഷാദ് എന്നിവർ പ്രസംഗിച്ചു.