റസിഡൻഷൽ ക്യാന്പ് സംഘടിപ്പിച്ചു
1458155
Tuesday, October 1, 2024 8:36 AM IST
കൽപ്പറ്റ: നാഷണൽ സർവീസ് സ്കീമിന്റെയും കരിയർ ഗൈഡൻസ് ആൻഡ് കൗണ്‍സിലിംഗ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂൾ വിദ്യാർഥികൾക്ക് പുത്തൂർവയൽ എം.എസ്. സാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ റസിഡൻഷൽ ക്യാന്പ് സംഘടിപ്പിച്ചു. ക്യാന്പ് വിഎച്ച്എസ്ഇ കരിക്കുലം ഡെപ്യൂട്ടി ഡയറക്ടർ എം. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു.
കരിയർ ഗൈഡൻസ് ആൻഡ് കൗണ്‍സിൽ സംസ്ഥാന കോ-ഓഡിനേറ്റർ വി.എസ്. സന്തോഷ് വിദ്യാർഥികൾക്കുള്ള പഠന സമഗ്രികൾ വിതരണം ചെയ്തു. എൻഎസ്എസ് വോളണ്ടിയർമാർ സമാഹരിച്ച് തുക വിനിയോഗിച്ച് വാങ്ങിയ വീൽചെയർ, വാക്കർ, ക്രച്ചസ്, എയർബാഗ്, ബെഡ്ഷീറ്റ് എന്നിവ ചൂരൽമല പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് പ്രിൻസിപ്പൽ ഫാത്തിമ റഹീം കൈമാറി.
മേപ്പാടി പഞ്ചായത്ത് അംഗം സി.കെ. നൂറുദ്ദീൻ, വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂൾ പിടിഎ പ്രസിഡന്റ് ടി.കെ. നജുമുദീൻ, വൈസ് പ്രസിഡന്റ് റഫീഖ്, പ്രിൻസിപ്പൽ ഭവ്യലാൽ, എം.ആർ. ശ്രീരാജ്, ബിനേഷ്, എൻഎസ്എസ് വടകര റീജണൽ കോ-ഓർഡിനേറ്റർ ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.