വിളകൾക്ക് വിലസ്ഥിരത ഉറപ്പുവരുത്തണം: കേരള കർഷക ഫെഡറേഷൻ
1458836
Friday, October 4, 2024 5:02 AM IST
സുൽത്താൻ ബത്തേരി: വിളകൾക്ക് വിലസ്ഥിരത ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കേരള കർഷക ഫെഡറേഷൻ സംസ്ഥാന പഠന ക്യാന്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വിപണിയിലെ ചൂഷണം തടയാൻ സർക്കാർ സംവിധാനങ്ങക്കു കഴിയുന്നില്ലെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. കൃഷി, വന ഭൂമികൾ വ്യക്തമായി വേർതിരിച്ച് കർഷകർക്കും വന്യജീവികൾക്കും സ്വൈരമായി ജീവിക്കുന്നതിന് പ്രായോഗിക പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യവും പ്രമേയത്തിലുണ്ട്. "കാർഷിക, സഹകരണ മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികൾ’,
"ഭക്ഷ്യയോഗ്യമായ ഇലകൾ’ എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. പ്രസാദ്, സജീവൻ കാവുങ്കര എന്നിവർ ക്ലാസെടുത്തു. ഫെഡറേഷൻ ചെയർമാൻ കെ. സുരേഷ് ബാബു, സെക്രട്ടറി വികാസ് ചക്രപാണി, നേതാക്കളായ ടി.കെ. ഭൂപേഷ്, കെ.എ. കുര്യൻ, കെ. അരവിന്ദാക്ഷൻ, എസ്. അമ്മിണി കുട്ടൻപിള്ള, മുരുകൻ വാസുദേവൻ, ടി.വി. രഘു, സി.എ. ജോണ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.