എസ്സി പ്രമോട്ടർ നിയമനം
1458275
Wednesday, October 2, 2024 5:30 AM IST
കൽപ്പറ്റ: നഗരസഭയിൽ പട്ടികജാതി പ്രമോട്ടറുടെ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു ഒക്ടോബർ മൂന്നിനു രാവിലെ 11ന് സിവിൽ സ്റ്റേഷനിലെ പട്ടികജാതി വികസന ഓഫീസിൽ നടത്തും. നഗരസഭയിലെ സ്ഥിരതാമസക്കാരിൽ 18 നും 40 നും ഇടയിൽ പ്രായവും പ്ലസ്ടു-തത്തുല്യ യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം.
മുനിസിപ്പൽ പരിധിയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽനിന്നുള്ള അപേക്ഷകരില്ലെങ്കിൽ തൊട്ടടുത്ത പഞ്ചായത്തിൽനിന്നുള്ളവരെ പരിഗണിക്കും. ഉദ്യോഗാർത്ഥികൾ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.