പണം മോഷ്ടിച്ച യുവതി പിടിയിൽ
1458284
Wednesday, October 2, 2024 5:38 AM IST
കേണിച്ചിറ: തുണിക്കടയിൽനിന്നു ജീവനക്കാരിയുടെ പണം മോഷ്ടിച്ച യുവതി പിടിയിൽ. നെൻമേനി മലങ്കര അറക്കൽ മുംതാസാണ്(22)അറസ്റ്റിലായത്. തുണിക്കടയിലെ ജീവനക്കാരി വായ്പ തിരിച്ചടവിനു ബാഗിൽ സൂക്ഷിച്ച 9,000 രൂപയാണ് കഴിഞ്ഞ ദിവസം മുംതാസ് കവർന്നത്.
വസ്ത്രത്തിന്റെ പൊട്ടിപ്പോയ കുടുക്ക് ശരിയാക്കുന്നതിന് സൗകര്യം ആവശ്യപ്പെട്ടാണ് ഇവർ കടയിൽ എത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തിയുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.