വിദ്യാർഥികൾക്കു കിറ്റ് നൽകി
1458832
Friday, October 4, 2024 5:02 AM IST
സുൽത്താൻബത്തേരി: ഡോണ്‍ ബോസ്കോ കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ബ്രഡ്സ് ബംഗളൂരുവിന്റെയും സംയുക്താഭിമുഖ്യത്തിൽ മൈലന്പാടി ഗവ.എൽപി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് കിറ്റ് നൽകി. സ്കൂൾ ബാഗ്, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ, മറ്റ് പഠനോപകരണങ്ങൾ എന്നിവടയങ്ങുന്നതാണ് കിറ്റ്. പ്രധാനാധ്യാപകൻ പി.ഡി. ഗിജേഷിന് ഡിപ്പാർട്ട്മെൻറ് മേധാവി ഷെറിൻ ബേബി കിറ്റുകൾ കൈമാറി.