ലാബ് ഉദ്ഘാടനം ചെയ്തു
1458153
Tuesday, October 1, 2024 8:36 AM IST
കൽപ്പറ്റ: തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ലബോറട്ടറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അസ്മ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിഷാബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫൗസിയ ബഷീർ, ബ്ലോക്ക് പഞ്ചായത്തംഗം ഷിബുപോൾ, പി.കെ. അബ്ദുറഹിമാൻ, മെഡിക്കൽ ഓഫീസർ കെ. ദിവ്യകല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപൻ, ബിന്ദുമോൾ ജോസഫ് എന്നിവർ സംസാരിച്ചു.