വയോജനദിനം ആഘോഷിച്ചു
1458279
Wednesday, October 2, 2024 5:30 AM IST
സുൽത്താൻ ബത്തേരി: ശ്രേയസ് കത്തീഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജനദിനം ആഘോഷിച്ചു. വയോജനങ്ങളെ ആദരിച്ചു.
എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരൻമാർ നാടിന്റെ സന്പത്താണെന്നും അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ കൗണ്‍സിലർ സാലി പൗലോസ് അധ്യക്ഷത വഹിച്ചു. ശ്രേയസ് പുൽപ്പള്ളി മേഖലാ കോ ഓർഡിനേറ്റർ കെ.ഒ. ഷാൻസൻ, ബിനി തോമസ്, ലിസി ലോപ്പസ്, ലില്ലി ജോസ് എന്നിവർ നേതൃത്വം നൽകി.