പി.കെ. കാളൻ മെമ്മോറിയൽ കോളജിന് കംപ്യൂട്ടറുകൾ നൽകി
1458831
Friday, October 4, 2024 5:02 AM IST
മാനന്തവാടി: മണപ്പുറം ഫൗണ്ടേഷൻ പി.കെ. കാളൻ മെമ്മോറിയൽ കോളജിന് രണ്ട് കംപ്യൂട്ടർ നൽകി. ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസിൽനിന്നു പ്രിൻസിപ്പൽ ഷീബ ജോസഫ് ഏറ്റുവാങ്ങി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വാർഡ് മെംബർ ലിസി ജോണ്‍, മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആർ ഹെഡ് ശിൽപ ട്രീസ, കോളജ് ഇംഗ്ലീഷ് വിഭാഗം എച്ച്ഒഡി ആർ. ലിറ്റി, ഇലക് ട്രോണിക്സ് ഡെമണ്‍സ്ട്രേറ്റർ ഗ്ലാഡ്സണ്‍ പോൾ, കോളജ് യൂണിയൻ ചെയർമാൻ ശ്രീഹരി എന്നിവർ പങ്കെടുത്തു.