അറിവുത്സവം സീസണ് ഏഴ്: ഉപജില്ലാതല മത്സരം നടത്തി
1458282
Wednesday, October 2, 2024 5:38 AM IST
കൽപ്പറ്റ : എകെഎസ്ടിയു അറിവുത്സവം എന്ന പേരിൽ നടത്തുന്ന പ്രശ്നോത്തരിയുടെ സീസണ് ഏഴ് മത്സരങ്ങൾ നടത്തി.
മുണ്ടേരി ജിവിഎച്ച്എസ്എസിൽ നടന്ന വൈത്തിരി ഉപജില്ലാ മത്സരത്തിൽ എൻ. ഹരിഗോവിന്ദ് (ജിഎൽപിഎസ്, പടിഞ്ഞാറത്തറ), നിവേദ്യ സ്വരാജ് (ജിഎൽപിഎസ്, നെടുന്പാല), പി. റയാൻ റാസി (ജിഎൽപിഎസ്, അച്ചൂരാനം), യുപി വിഭാഗത്തിൽ കെ.എസ്. ഹാദിയ നൗറിൻ(സെന്റ് തോമസ് എച്ച്എസ്എസ്, നടവയൽ),
ദിൽബാർ ഡാനി ഹസൻ (ജിവിഎച്ച്എസ്എസ്, വെള്ളാർമല), ധാർമിക് രൂപേഷ് (എയുപിഎസ്, വാളൽ), ഹൈസ്കൂൾ വിഭാഗത്തിൽ എസ്.ആർ. ഉജ്വൽ കൃഷ്ണ(ജിഎച്ച്എസ്എസ്, പടിഞ്ഞാറത്തറ), അർച്ചന ശ്രീജിത്ത് (ജിഎച്ച്എസ്എസ്, തരിയോട്), ഫൈഹ ഫാത്തിമ(ഡബ്ല്യുഒഎച്ച്എസ്എസ്, പിണങ്ങോട്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇന്ധുമിത്ര എസ്. നായർ(ജിവിഎച്ച്എസ്എസ്, കൽപ്പറ്റ)ഒന്നാം സ്ഥാനം നേടി.
അസംപ്ഷന് സ്കൂളിൽ നടന്ന ബത്തേരി ഉപജില്ലാ മത്സരത്തിൽ എൽപി വിഭാഗത്തിൽ ശ്രീദേവ് അന്പാടി (ഡബ്ല്യുഒഎൽപിഎസ്, പറളിക്കുന്ന്), യു.കെ. റാമിൻ റിസ്വി(ജിഎച്ച്എസ്, ബീനാച്ചി), അനയ് കൃഷ്ണ (ജിഎൽപിഎസ്, അന്പുകുത്തി), യുപി വിഭാഗത്തിൽ ആൻജോ ഷാജി(അസംപ്ഷൻ എയുപിഎസ്, ബത്തേരി),
മേധ കെ. സതീഷ് (ജിഎച്ച്എസ്എസ്, പെരിക്കല്ലൂർ), ആരവ് കൃഷ്ണ (ഗവ.സർവജന വിഎച്ച്എസ്എസ്, ബത്തേരി), ഹൈസ്കൂൾ വിഭാഗത്തിൽ എ.എസ്. എൻസാഫ് അമാൻ(ജിഎച്ച്എസ്എസ്, പെരിക്കല്ലൂർ), സ്റ്റീഫൻ സെന്തിൽ (ജിഎച്ച്എസ്എസ്, മീനങ്ങാടി), എ.എസ്. അസിമി ഷാൻ(ജിഎച്ച്എസ്എസ്, പെരിക്കല്ലൂർ) എന്നിവർ യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ അല്ലു സിദ്ധാർഥ്(ജിഎച്ച്എസ്എസ്, മീനങ്ങാടി) ഒന്നാം സ്ഥാനം നേടി.
മാനന്തവാടി ജിയുപി സ്കൂളിൽ നടന്ന മാനന്തവാടി ഉപജില്ലാ മത്സരത്തിൽ എൽപി വിഭാഗത്തിൽ അനയ് കൃഷ്ണ (എസ്ജെഎച്ച്എസ്എസ്, കല്ലോടി), നവനീത് ആജ് വർഗീസ് (എസ്സിഎച്ച്എസ്എസ്, പയ്യന്പള്ളി), ഇഷ ഫാത്തിമ (ജിഎൽപിഎസ്, പീച്ചംകോട്), യുപി വിഭാഗത്തിൽ നവീൻ ആജ് വർഗീസ് (എസ്സിഎച്ച്എസ്എസ്, പയ്യന്പള്ളി), ജെ. ദിൽനാഥ്(ജിഎച്ച്എസ്എസ്, വാളാട്),
അദ്വൈദ് കൃഷ്ണൻ (ജിയുപിഎസ്, കരിങ്ങാരി), ഹൈസ്കൂൾ വിഭാഗത്തിൽ ആർ.കെ. അഭിനവ്(എംടിഡിഎംഎച്ച്എസ്എസ്, തൊണ്ടർനാട്), എസ്.ആർ. അന്ന അലൈന(ജിഎച്ച്എസ്, വാരാന്പറ്റ), കെ.ആർ. വൈഗ നന്ദ(എസ്സിഎച്ച്എസ്എസ്, പയ്യന്പള്ളി), എച്ച്എസ്എസ് വിഭാഗത്തിൽ അഭിനന്ദ് എസ്. ദേവ് (ജിവിഎച്ച്എസ്എസ്, മാനന്തവാടി), അമയ റീത്ത ഷിബു (എസ്എച്ച്എച്ച്എസ്എസ്, ദ്വാരക), കിരണ് എസ്. നായർ(എംടിഡിഎംഎച്ച്എസ്എസ്, തൊണ്ടർനാട്) എന്നിവർ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനം നേടി. അറിവുത്സവം ജില്ലാതല മത്സരം 20ന് രാവിലെ 10ന് മീനങ്ങാടിയിൽ നടക്കും.