കരടികളെ കൂടുവച്ച് പിടിക്കണമെന്ന്
1459055
Saturday, October 5, 2024 5:51 AM IST
ഊട്ടി: കോത്തഗിരി മേഖലയിൽ പരിഭ്രാന്തി പരത്തുന്ന കരടികളെ കൂടുവച്ച് പിടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കോത്തഗിരി, കന്നികാദേവി ഭാഗങ്ങളിലാണ് നാല് കരടികൾ ഭീതി പരത്തുന്നത്. രാപകൽ വ്യത്യാസമില്ലാതെയാണ് കരടികൾ ജനവാസ മേഖലയിൽ ചുറ്റിത്തിരിയുന്നത്. ആളുകൾ രാവിലെ ജോലിക്കുപോകുന്നതും രാത്രി വീടിനു പുറത്തിറങ്ങുന്നതും ഭയത്തോടെയാണ്.
കരടിശല്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും വനം അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.