കൽപ്പറ്റ ബൈപാസിൽ ശുചീകരണം നടത്തി
1458830
Friday, October 4, 2024 5:02 AM IST
കൽപ്പറ്റ : സ്വച്ഛതാ ഹി സേവാ 2024 കാന്പയിനിന്റെ ഭാഗമായി നഗരസഭ, നെഹ്റു യുവകേന്ദ്ര, എൻഎംഎസ് എം ഗവ.കോളജ് നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബൈപാസിൽ ശുചീകരണം നടത്തി.
നഗരസഭാ ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.കെ.എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. എസ്. വിനീഷ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലീൻ സിറ്റി മാനേജർ കെ. സത്യൻ,
ഹെൽത്ത് ഇൻസ്പെക്ടർ എൻ. ബിന്ദുമോൾ, നെഹ്റു യുവകേന്ദ്ര പ്രതിനിധി കെ.എ. അഭിജിത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എച്ച്. മുഹമ്മദ് സിറാജ്, പി.ജെ. ജോബിച്ചൻ, എൻ. സുനില, സവിത എന്നിവർ പ്രസംഗിച്ചു.