ചെണ്ടുമല്ലി പൂപ്പാടം ഒരുക്കി വെറ്ററിനറി ഡോക്ടർ
1458833
Friday, October 4, 2024 5:02 AM IST
പുൽപ്പള്ളി: നവരാത്രി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ചെണ്ടുമല്ലി പൂപ്പാടം ഒരുക്കി വെറ്ററിനറി ഡോക്ടർ. പാടിച്ചിറ വെറ്ററിനറി ആശുപത്രിയിലെ ഡോ.എസ്. ലക്ഷ്മിയാണ് മുള്ളൻകൊല്ലി-പാടിച്ചിറ റോഡിൽ ആലത്തൂർ കവലയ്ക്ക് സമീപം 10 സെന്റിൽ പൂപ്പാടം സജ്ജമാക്കിയത്.
നവരാത്രി ആഘോഷത്തിന് അലങ്കാരമൊരുക്കാനും മറ്റും പലരും പൂക്കൾ ബുക്ക് ചെയ്തു കഴിഞ്ഞു. പൂത്തുനിൽക്കുന്ന ചെണ്ടിമല്ലിച്ചെടികൾ കാണാനും ചിത്രങ്ങളെടുക്കാനും നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. രാസവളപ്രയോഗം നടത്തിയില്ലെങ്കിലും വലിപ്പമുള്ള പൂക്കളാണ് ചെടികളിൽ വിരിയുന്നത്.
ജില്ലയിൽ ചെണ്ടുമല്ലി കൃഷിക്ക് സാധ്യത ഏറെയാണെന്നും മികച്ച് വിളവ് ലഭിക്കുമെന്നും ഡോ. ലക്ഷ്മി പറഞ്ഞു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ പൂക്കൃഷിക്ക് യോജിച്ച കാലാവസ്ഥയാണ്. തരിശുഭൂമികളിൽ പൂക്കൃഷി നടത്താവുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു.