മാർച്ചും ധർണയും നടത്തി
1458286
Wednesday, October 2, 2024 5:38 AM IST
കൽപ്പറ്റ: കർഷകരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിലേക്കു മാർച്ചും തുടർന്നു ധർണയും നടത്തി.
മാർച്ച് കൈനാട്ടിയിൽ മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് എൻ.കെ. റഷീദ് ഫ്ളാഗ് ഓഫ് ചെയ്തു. തന്നാണി അബുബക്കർ ഹാജി, മായൻ മുതിര, ഖാലിദ് വേങ്ങൂർ, സലിം കേളോത്ത്, ഷംസുദ്ദീൻ ബിദർക്കാട്, അസീസ് പൊഴുതന, ഇബ്രാഹിം തൈത്തൊടി, ലത്തീഫ് അന്പലവയൽ, ഉസ്മാൻ പള്ളിയാൽ, സി.സി. ഖാദർ ഹാജി, ഉസ്മാൻ പഞ്ചാര, പനന്തറ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
ധർണ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കർഷകരുടെ വിഷമതകൾ മനസിലാക്കി പ്രവർത്തിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു.