അ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, July 7, 2024 5:38 AM IST
കാ​ട്ടി​ക്കു​ളം: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 510 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. പ​ന​മ​രം ഓ​ട​ക്കൊ​ല്ലി വ​രി​യി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ്(30)​മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​ജി​ത്ത്, പ്രി​വ​ന്‍റ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ജോ​ണി,

പി.​ആ​ർ. ജി​നേ​ഷ്, ഇ. ​അ​നു​പ്, എ.​സി. ച​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ടി.​ജി. പ്രി​ൻ​സ്, അ​രു​ണ്‍ കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ബാ​വ​ലി എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യു​ടെ പോ​ക്ക​റ്റി​ലും കാ​റി​ന്‍റെ ഡാ​ഷ് ബോ​ക്സി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.


പ​ന​മ​രം ഭാ​ഗ​ത്ത് വി​ൽ​പ്പ​ന​യ്ക്ക് ക​ർ​ണാ​ട​ക​യി​ലെ ബൈ​ര​ക്കു​പ്പ​യി​ൽ​നി​ന്നു 10,000 രൂ​പ​യ്ക്ക് വാ​ങ്ങി​യ​താ​ണ് ക​ഞ്ചാ​വെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി. കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.