കൽപ്പറ്റ: ബൈക്ക് ഇടിച്ച് മുച്ചക്ര സ്കൂട്ടർ യാത്രികൻ മരിച്ചു. മേപ്പാടി നെടുന്പാല ഏഴാംനന്പർ എസ്റ്റേറ്റ് പാടിയിലെ പാൽരാജാണ്(58)മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ മുട്ടിലിലാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ പാൽരാജിന്റെ മരണം കൈനാട്ടി ജനറൽ ആശുപത്രിയിലാണ് സ്ഥിരീകരിച്ചത്. ബൈക്ക് യാത്രക്കാരനും പരിക്കുണ്ട്. മരത്തിൽനിന്നു വീണ് പരിക്കേറ്റ് നടക്കാൻ പ്രയാസമായപ്പോഴാണ് പാൽരാജ് മുച്ചക്ര വാഹനം ഉപയോഗിക്കാൻ തുടങ്ങിയത്. ഭാര്യ: മാരി. മക്കൾ: കവിത, സവിത, സതീഷ്, പരേതനായ സനൽ.