മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി
Tuesday, May 21, 2024 7:37 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി.

ജ​ന​കീ​യ ശു​ചീ​ക​ര​ണ കാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചി​ത്വ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പാ​ത്തു​മ്മ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​വി. ജോ​ർ​ജ്, അ​ബ്ദു​ൾ ആ​സി​ഫ്, ബാ​ബു പു​ളി​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.
പ​ഞ്ചാ​യ​ത്തി​ന്‍റേ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടേ​യും കു​ടും​ബ​ശ്രീ, ഹ​രി​ത ക​ർ​മ സേ​ന, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.


വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജോ​ളി ന​രി​തൂ​ക്കി​ൽ, ശ്രീ​ദേ​വി മു​ല്ല​യ്ക്ക​ൽ, എം.​ടി. ക​രു​ണാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ൽ സി. ​കു​മാ​ർ, ജോ​ഷി ചാ​രു​വേ​ലി​ൽ, വ്യാ​പാ​രി നേ​താ​ക്ക​ളാ​യ ഇ.​ടി. ബാ​ബു, കെ.​എ​സ്. അ​ജി​മോ​ൻ, ജോ​സ​ഫ് കാ​ശാം​കു​റ്റി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​ൽ​പ്പ​ള്ളി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ.