കാ​ല​വ​ര്‍​ഷം; കെ​എ​സ്ഇ​ബി​ക്ക് ന​ഷ്ടം ഏ​ഴു​കോ​ടി
Saturday, July 27, 2024 5:02 AM IST
കോ​ഴി​ക്കോ​ട്: കാ​ല​വ​ർ​ഷ​ത്തി​ൽ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന് വ​ൻ ന​ഷ്ടം. കെ​എ​സ്ഇ​ബി കോ​ഴി​ക്കോ​ട്, വ​ട​ക​ര സ​ർ​ക്കി​ളു​ക​ളി​ലാ​യി ജൂ​ൺ ഒ​ന്ന് മു​ത​ൽ ഇ​തു​വ​രെ ഏ​ഴു​കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ര​ണ്ട് ല​ക്ഷ​ത്തോ​ളം ഗാ​ര്‍​ഹി​ക-​വാ​ണി​ജ്യ ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ച്ചു. 2,375 ലോ ​ടെ​ൻ​ഷ​ൻ പോ​സ്റ്റു​ക​ൾ, 29,511 കെ​വി വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ എ​ന്നി​വ ത​ക​ർ​ന്നു.

194 എ​ണ്ണം 11 കെ​വി ക​ണ്ട​ക്ട​റു​ക​ൾ ന​ശി​ച്ചു. 5,686 ലോ ​ടെ​ൻ​ഷ​ൻ ലൈ​നു​ക​ൾ, 437 ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ൾ എ​ന്നി​വ​ക്കും നാ​ശ​മു​ണ്ടാ​യി. വൈ​ദ്യു​തി ശൃം​ഖ​ല​യ്ക്ക് വ്യാ​പ​ക ത​ക​രാ​റു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​ർ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ച്ചു.


അ​ത​ത് സ​ർ​ക്കി​ൾ പ​രി​ധി​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റി​ൽ പ​രാ​തി അ​റി​യി​ക്കാം. ജീ​വ​ന​ക്കാ​ർ കു​റ​വു​ള്ളി​ട​ത്ത്‌ മ​റ്റു മേ​ഖ​ല​ക​ളി​ൽ​നി​ന്ന്‌ പു​ന​ർ​വി​ന്യ​സി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​കം നി​യോ​ഗി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

വേ​ണ്ട​യി​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്കും. പ​രി​ഹാ​രം വൈ​കി​യാ​ൽ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ 9633088900 എ​ന്ന ന​മ്പ​രി​ലേ​ക്ക് വാ​ട്സ്‌​ആ​പ്പി​ലൂ​ടെ പ​രാ​തി​പ്പെ​ടാം. ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​ർ കോ​ഴി​ക്കോ​ട്: 9846010692, വ​ട​ക​ര:9496010849.