ഡോകർമാരുടെ മുഴുവൻ സമയസേവനം ലഭ്യമാക്കണമെന്ന്
1451341
Saturday, September 7, 2024 4:41 AM IST
കൂടരഞ്ഞി: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോകർമാരുടെ മുഴുവൻ സമയസേവനം ലഭ്യമാക്കാൻ പഞ്ചായത്ത് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജോർജ്കുട്ടി കക്കാടംപൊയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗിൽഗ ജോസ്, ദിപിൻ കൂമ്പാറ, റിബിൻ തേക്കുംകാട്ടിൽ, ഭവ്യ ആലനോനിക്കൽ, വിമൽ ജോസഫ്, അജ്നാസ് മാപ്പിളവീട്ടിൽ, ജോബിൻസ് മാത്യു എന്നിവർ പ്രസംഗിച്ചു.
അതേസമയം, ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിരന്തരം വീഴ്ച വരുത്തുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നൽകിയ പരാതിയിൽ മെഡിക്കൽ ഓഫീസർ നസ്റുൽ ഇസ്ലാമിന് നേരെ വകുപ്പുതല അച്ചടക്കനടപടി ആരംഭിച്ചിട്ടുണ്ട്.