വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ്
1451556
Sunday, September 8, 2024 4:51 AM IST
കൂരാച്ചുണ്ട്: അത്യോടി ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് സെന്റ് തോമസ് പാരീഷ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അനു.സി.മാത്യു, നാഷണൽ ആയുഷ് മിഷൻ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.ടി.ഹസ്ന, 'വയോജന ആരോഗ്യം ആയുർവേദത്തിലൂടെ' എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ് നയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ റസീന യൂസഫ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, പഞ്ചായത്തംഗങ്ങളായ വിൽസൺ മംഗലത്ത് പുത്തൻപുരയിൽ, അരുൺ ജോസ്,കെ.വിജയൻ, പി.എസ്. ആന്റണി, ജെസി ജോസഫ്, വിൻസി തോമസ്, യോഗ ട്രെയിനർ മനീഷ സജിത്ത് എന്നിവർ പങ്കെടുത്തു.