വിവാഹ ആഘോഷം അതിരുവിട്ട സംഭവം; വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു
1451327
Saturday, September 7, 2024 4:31 AM IST
നാദാപുരം: വിവാഹ ആഘോഷങ്ങൾക്കിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിച്ച സംഭവത്തിൽ ആഡംബര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. കെ.എൽ 18 എസ് 1518 നമ്പർ ബ്രസ കാർ, കെ.എൽ 18 ഡബ്ല്യൂ 4000 , ഫോർ റജിസ്ട്രേഷൻ ഥാർ ജീപ്പ്, കെ എൽ 7 സി യു 1777 നമ്പർ റെയ്ഞ്ച് റോവർ കാറുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തിൽ നാല് വാഹനത്തിലെ ഡ്രൈവർമാർക്കെതിരേയും നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടെമോട്ടോർ വാഹന വകുപ്പും നടപടി ആരംഭിച്ചു. നാല് വാഹനങ്ങളിലെയും ഡ്രൈവർമാരോട് ട്രാഫിക് ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ ആവശ്യപെട്ടതായും നിയമ ലംഘനത്തിന് പിഴ ഈടാക്കിയതായും അധികൃതർ പറഞ്ഞു.