ചെറുകിട വ്യവസായങ്ങൾക്ക് നൽകിയ നികുതിയിളവ് ലഭിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം
1451549
Sunday, September 8, 2024 4:51 AM IST
കോഴിക്കോട്: ചെറുകിട വ്യവസായ യൂണിറ്റുകളുടെ വസ്തുനികുതി 40ൽ നിന്ന് 25 രൂപയായി ഇളവ് ചെയ്തതിന്റെ ആനുകൂല്യം അർഹരായ എല്ലാ സംരംഭകർക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
2023 ഏപ്രിൽ ഒന്ന് മുതലാണ് എംഎസ്എംഇ ആക്ട് 2006 പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യവസായ യൂണിറ്റുകളുടെ കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന വസ്തുനികുതി നിരക്കിൽ ഇളവ് അനുവദിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് തീരുമാനിച്ചത്.
എന്നാൽ പല സ്ഥാപനങ്ങൾക്കും ഈ ഇളവ് ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്നാണ് മന്ത്രി പൊതുനിർദ്ദേശം പുറപ്പെടുവിക്കാൻ നിർദ്ദേശിച്ചത്. ഫറോക്ക് ചെറുവണ്ണൂരിലുള്ള ന്യൂ ഇന്ത്യ സിറാമിക്സ് വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പരാതിയിലാണ് മന്ത്രിയുടെ നിർദേശം