വിലങ്ങാട് പുനരധിവാസത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം: മന്ത്രി മുഹമ്മദ് റിയാസ്
1451540
Sunday, September 8, 2024 4:34 AM IST
നാദാപുരം: വിലങ്ങാട് മേഖലയിൽ സംഭവിച്ചത് അതിഭീകരമായ ദുരന്തമാണെന്നും പുനരധിവാസത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചെക്യാട് പാറക്കടവ് കടവത്തൂർ റോഡ്, പാറക്കടവ് പുളിയാവ് ജാതിയേരി റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച് ദുരിതബാധിതരെ ചേർത്ത് പിടിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടെങ്കിലേ പുനഃരധിവാസം വേഗത്തിലാവു എന്നും മന്ത്രി പറഞ്ഞു.
ഇ.കെ. വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ, വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, വാർഡ് മെംബർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.