ഒരേക്കറില്‍ സഫീറിന്റെ ഓണപ്പൂക്കള്‍ വിരിഞ്ഞു
1451316
Saturday, September 7, 2024 4:20 AM IST
ചങ്ങരംകുളം: ഓണത്തെ വരവേല്‍ക്കുന്ന മലയാളികള്‍ക്ക് പൂക്കളമൊരുക്കാന് ചെണ്ടുമല്ലി കൃഷിയിറക്കി നൂറുമേനി വിളയിച്ചിരിക്കുകയാണ് എറവക്കാട് സ്വദേശിയായ സഫീര്‍ എന്ന യുവ കര്ഷകന്.
കപ്പൂര്‍ പഞ്ചായത്തിലെ എറവക്കാട് പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്താണ് സെഫീറും പിതാവ് പോക്കര് ഹാജിയും ചേര്‍ന്ന് പൂക്കള്‍ വിരിയിച്ചത്. കപ്പൂര്‍ പഞ്ചായത്തിലെ കൃഷി ഓഫീസര്‍ കൂടിയായ ഷഹന ഷഹനയും അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ നിഷാദ്, വിനീഷ് എന്നിവരുടെ അകമഴിഞ്ഞ സഹകരണം കൂടി ആയതോടെ സെഫീറിന്റെ ചെണ്ടുമല്ലി തോട്ടത്തില്‍ വിളഞ്ഞത് നൂറുമേനി പൂക്കളാണ്.
പൂന്തോട്ടത്തില്‍ നടന്ന ആദ്യവിളവെടുപ്പ് കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദീന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.വി. ആമിനക്കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥലം ഉടമ പി.എം. മൊയ്തുഹാജി, ബ്ലോക്ക്് പഞ്ചായത്ത് മെംബര്‍ റവാഫ്, മെംബര്‍ ശിവന്, പത്തില്‍ മൊയ്തുണ്ണി, വി.പി. ഫാത്തിമ, മറ്റു രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും കര്‍ഷകരും ചടങ്ങില്‍ പങ്കെടുത്തു.