സ്ത്രീക്കെതിരേ അതിക്രമം: മധ്യവയസ്കൻ അറസ്റ്റിൽ
1451317
Saturday, September 7, 2024 4:20 AM IST
കാട്ടിക്കുളം: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരേ അതിക്രമം നടത്തുകയും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.
പനവല്ലി കാരാമാവീട്ടിൽ രാജുവിനെയാണ്(45)തിരുനെല്ലി എസ്ഐ പി. സൈനുദ്ദീനും സംഘവും അറസ്റ്റുചെയ്തത്. ദിവസങ്ങൾ മുൻപാണ് കേസിന് ആസ്പദമായ സംഭവം.
തൃശിലേരിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടികളോടാണ് രാജു മോശമായി പെരുമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.