മുഖ്യമന്ത്രി അറിയാതെ എഡിജിപി ആര്‍എസ്എസ് മേധാവിയെ കാണില്ല: എം.കെ. മുനീര്‍ എംഎല്‍എ
1451555
Sunday, September 8, 2024 4:51 AM IST
കോഴിക്കോട്: മുഖ്യമന്ത്രി അറിയാതെ എഡിജിപി എം.ആര്. അജിത്കുമാര്‍ ആര്‍എസ്എസ് മേധാവിയെ കാണില്ലെന്ന് എം.കെ. മുനീര്‍ എംഎല്‍എ. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ സന്ദര്‍ശനമാണ് നടത്തിയതെന്നാണ് എഡിജിപി പറയുന്നത്. ഒരു സംസ്ഥാനത്തിന്റെ ലോ ആന്‍ഡ് ഓര്‍ഡര്‍ കൈകാര്യം ചെയ്യുന്ന മേധാവിക്ക് ആര്‍എസ്എസ് നേതാവുമായി എന്ത് സ്വകാര്യ സംഭാഷണമാണ് നടത്താനുള്ളത് ? സ്വകാര്യ സംഭാഷണമാണെങ്കിലും അത് ആര്‍എസ്എസ് ബന്ധത്തെ സൂചിപ്പിക്കുന്നതാണ്.
സിപിഐ പോലും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. പോലീസിലെ ആര്‍എസ്എസ് ബന്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. തങ്ങള്‍ വളരെ കാലമായി ഇത് പറയുന്നുണ്ടെന്നും എം.കെ. മുനീര്‍ പറഞ്ഞു.
നാട്ടിലെ ക്രമസമാധാനം കുത്തഴിഞ്ഞിരിക്കുകയാണ്. ആര്‍ക്കുമെന്തും സംഭവിക്കാമെന്നതാണ് അവസ്ഥ. സിപിഎമ്മിനുളളില്‍ പാര്‍ട്ടിക്കെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ അടുത്ത് തന്നെ വിസ്ഫോടനം നടക്കുമെന്നും മുനീര്‍ പറഞ്ഞു.