ഓണത്തിന് മുമ്പ് കർഷക പെൻഷൻ നൽകണം: കേരളാ കോൺഗ്രസ്-എം
1451340
Saturday, September 7, 2024 4:41 AM IST
തിരുവമ്പാടി: ഓണത്തിന് മുമ്പ് തന്നെ കുടിശിക സഹിതം കർഷക പെൻഷൻ വിതരണം ചെയ്യണമെന്ന് കേരളാ കോൺഗ്രസ് -എം തിരുവമ്പാടി മണ്ഡലം നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേമ പെൻഷൻ നൽകുമ്പോൾ മണ്ണിൽ പടവെട്ടിയ കർഷകരെ അവഗണിക്കുന്നത് ശരിയല്ലെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി മ്ളാക്കുഴി അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സിജോ വടക്കേൻതോട്ടം, കർഷക യൂണിയൻ -എം ജില്ലാ പ്രസിഡന്റ് ജോസ് പൈമ്പിള്ളി, ദിനീഷ് കൊച്ചുപറമ്പിൽ, സണ്ണി പുതുപറമ്പിൽ, ഫൈസൽ ചാലിൽ, ബെന്നി കാരിക്കാട്ട്, ശ്രീധരൻ പുതിയോട്ടിൽ, നാരായണൻ മുട്ടുചിറ, ജോസ് കുട്ടി തോണിപ്പാറ, അനിൽ പുതുപറമ്പിൽ, കെ.വി. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.