വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​യ്ക്ക​കം പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു കൂ​ട്ടാ​ന്‍ തീ​രു​മാ​നം
Sunday, September 8, 2024 4:51 AM IST
കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​ക്ക​കം പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു കൂ​ട്ടു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു കോ​ർ​പ​റേ​ഷ​ൻ യു​ഡി​എ​ഫ് കൗ​ൺ​സി​ൽ പാ​ർ​ട്ടി​ക്ക് വേ​ണ്ടി പാ​ർ​ട്ടി ലീ​ഡ​ർ കെ.​സി. ശോ​ഭി​ത​യും ഡെ​പ്യൂ​ട്ടി ലീ​ഡ​ർ കെ.​മൊ​യ്തീ​ൻ കോ​യ​യും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​യി​റ്റി റോ​ഡി​ലെ നി​യ​മ​വി​രു​ദ്ധ വ​ണ്ടി​ത്താ​വ​ളം റ​ദ്ദാ​ക്കു​ക, കി​ഡ്സ​ൺ കോ​ർ​ണ​ർ സ്റ്റേ​ഡി​യം പാ​ർ​ക്കിം​ഗ് പ്ലാ​സ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ക 15 വ​ർ​ഷ​മാ​യി നി​ശ്ച​ല​മാ​യ റെ​യി​ൽ​വേ​ലി​ങ്ക് റോ​ഡി​ലെ പാ​ർ​ക്കിം​ഗ് പ്ലാ​സ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക, മാ​വൂ​ർ റോ​ഡ്, ബ​സ് സ്റ്റാ​ൻ​ഡ്,ടാ​ഗോ​ർ ഹാ​ൾ, ല​യ​ൺ​സ് പാ​ർ​ക്ക് തു​ട​ങ്ങി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ക, പ​ര​സ്യം നി​കു​തി ല​ഭ്യ​മാ​ക്കാ​ൻ സ​മ​ർ​പ്പി​ച്ച നി​യ​മ​നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക,


കെ​ട്ടി​ട നി​ർ​മാ​ണ ത​ട്ടി​പ്പി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്ക് അ​ഡ് മി ​നി​സ്റേ​റ്റി​വ് ട്രി​ബ്യു​ണ​ൽ​വി​ധി​യി​ലൂ​ടെ തി​രി​ച്ച് ക​യ​റാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​യെ കു​റി​ച്ച് പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യു​ഡി​എ​ഫ് കൗ​ൺ​സി​ൽ പാ​ർ​ട്ടി​യു​ടെ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.