മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച പ്രതി അറസ്റ്റിൽ
1451552
Sunday, September 8, 2024 4:51 AM IST
നാദാപുരം: തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ചുകയറി മുളകുപൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. തണ്ണീർ പന്തൽ സ്വദേശി കപ്പള്ളി താഴെ രാംജിത്ത് (27) നെ യാണ് നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. ടൗണിലെ ടിടി ഫ്രൂട്ട് സ്റ്റാൾ ഉടമ താവോടി താഴെ ഇബ്രാഹിമി(53)നെയാണ് യുവാവ് അക്രമിച്ചത്.
മുളക് പൊടി എറിഞ്ഞതിന് ശേഷം പട്ടിക വടി കൊണ്ടും മറ്റും അക്രമിച്ചെന്നാണ് പരാതി. വെള്ളി രാത്രി 7.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ ഇബ്രാഹിം നാ ദാപുരം ഗവ.ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.