റോട്ടറിക്ലബ്ബ് ചേവായുര്‍ അനാഥ മന്ദിരത്തില്‍ ടോയ്ലറ്റുകള് നിര്‍മിച്ചു നല്കി
1451339
Saturday, September 7, 2024 4:41 AM IST
കോഴിക്കോട്: റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ചേവായൂര്‍ അനാഥ മന്ദിരത്തില്‍ ടോയ്ലറ്റുകള് നിര്‍മിച്ച് നല്കി.
റോട്ടറി മുന്‍ ഗവര്‍ണര്‍ ഡോ. രാജേഷ് സുബാഷ് ഉദ്ഘാടനം ചെയ്തു. അനാഥമന്ദിരം വൈസ് പ്രസിഡന്റ് അഡ്വ. എം. രാജന്, ജോ. സെക്രട്ടറി പി.വി. രാജു, ബീച്ച് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം.കെ. ശിവശങ്കര്‍, സെക്രട്ടറി സി.എ. രജനി ഉമേശ്, അഡ്വ. ഷാംജിത്ത് ഭാസ്കരന്, റോട്ടറി അപ് ടൗണ്‍ പ്രസിഡന്റ് ശ്രീരാം ഗണേഷ് ഭട്ട് എന്നിവര്‍ സംസാരിച്ചു.