വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള അവകാശം കർഷകർക്ക് നൽകണം: കർഷക കോൺഗ്രസ്
1451328
Saturday, September 7, 2024 4:31 AM IST
തിരുവമ്പാടി: അക്രമിക്കാൻ വന്ന കാട്ടുപന്നി കൂട്ടത്തെ വടിയെടുത്ത് പ്രതിരോധിച്ച തിരുവമ്പാടി പഞ്ചായത്ത് പതിനാറാം വാർഡ് അംഗം രാമചന്ദ്രൻ കരിമ്പിലിനെതിരേ വനംവകുപ്പ് കേസെടുത്തതിൽ വ്യാപക പ്രതിഷേധവുമായി കർഷക കോൺഗ്രസ്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പേരിൽ രാഷ്ട്രീയ പ്രേരിതമായിട്ടാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്.
വന്യമൃഗശല്ല്യം മൂലം കർഷകർ നട്ടം തിരിയുമ്പോഴാണ് കർഷക വിരുദ്ധ നിലപാടുമായി വനംവകുപ്പ് വരുന്നത്. ഇത്തരം നിലപാടുമായാണ് വനംവകുപ്പ് മുന്നോട്ട് പോകുന്നതെങ്കിൽ കർഷകരുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ പ്രത്യക്ഷസമരം സംഘടിപ്പാക്കുമെന്നും കർഷകകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് മുന്നറിയിപ്പ് നൽകി.
നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ജിതിൻ പല്ലാട്ട്, ജുബിൻ മണ്ണുകുശുമ്പിൽ, ബാബു മുത്തേടത്ത്, നിയോജക മണ്ഡലം സെക്രട്ടറിമാരായ ബേബിച്ചൻ കൊച്ചുവേലിൽ, ഷിബിൻ കുരീക്കാട്ടിൽ, സോണി മണ്ഡപത്തിൽ, മണ്ഡലം പ്രസിഡന്റ് സജോ പടിഞ്ഞാറെകുറ്റ് എന്നിവർ പ്രസംഗിച്ചു.