വീടുകളില്‍ പകല്‍ കയറി ലാപ്ടോപ് മോഷണം; യുവാവ് പിടിയില്‍
1451332
Saturday, September 7, 2024 4:31 AM IST
ചേവായൂര്‍: പകല്‍ വീടുകളില്‍ കയറി ലാപ്ടോപ്പുകളും മറ്റും മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. ചേവായൂര്‍ ഉദയം ഹോമില്‍ ജാവേദ്ഖാന്‍ (22) ആണ് പിടിയിലായത്. കോവൂര്‍ സൗപര്‍ണികയില്‍ വാടകയ്ക്ക് താമസിക്കുന്ന പുതുപ്പാടി കക്കുഴിയില്‍ രാജേഷ് കെ.ജോണിന്റെ വീട്ടില്‍ കയറി വാതില്‍ ചാരിയിട്ടിരുന്ന മുറിയില്‍നിന്ന് രണ്ട് ലാപ്ടോപ്പും പെട്ടിയിലെ തുണിക്കടിയില്‍ വച്ചിരുന്ന 18,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാനാഞ്ചിറയില്നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ആകെ ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്ന് രാജേഷിന്റെ മകന് അഭിനവ് നല്കിയ പരാതിയില്‍ പറയുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകള്‍ പ്രതിയുടെ പേരിലുണ്ട്.