കുറ്റ്യാടി മണ്ഡലത്തില്‍ 32 കിലോമീറ്റര്‍ റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി: മന്ത്രി മുഹമ്മദ് റിയാസ്
1451554
Sunday, September 8, 2024 4:51 AM IST
കോഴിക്കോട്: നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ 32 കിലോമീറ്റര്‍ റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നവീകരിച്ച വില്യാപ്പള്ളി ചെമ്മരത്തൂര്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി 15 കോടിയിലധികം രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു.
റോഡുകളുമായി ബന്ധപ്പെട്ട് നിരത്ത് വിഭാഗത്തില്‍ നിന്നും 48 കോടി 24 ലക്ഷം രൂപയുടെ 10 പദ്ധതികളും മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുറ്റ്യാടി ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. 2.5 കോടി ചെലവിലാണ് വില്യാപ്പള്ളി-ചെമ്മരത്തൂര്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. ബിഎംബിസി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡ്രൈനേജ് നല്‍കുകയും നിലവിലുള്ള ഡ്രൈനേജ് വാള് ഉയര്‍ത്തുകയും ചെയ്തു.
രണ്ട് കള്‍വെര്‍ട്ടുകള്‍ പുതുക്കിപ്പണിതു. ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡിന്റെ അരിക് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. റോഡു സുരക്ഷാ ബോര്‍ഡുകള്‍, മാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.എക്സിക്യൂട്ടീവ് എൻജിനിയര്‍ വി.കെ. ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.