മന്ത്രി റിയാസിന്റെ റോഡ് ഉദ്ഘാടനത്തിന് മുമ്പ് പോസ്റ്റർ; കരിങ്കൊടി പ്രതിഷേധം
1451546
Sunday, September 8, 2024 4:34 AM IST
നാദാപുരം : ചെക്യാട് -പാറക്കടവ് റോഡിന്റെ ഉദ്ഘാടന ദിവസം പോസ്റ്റർ, കരിങ്കൊടി പ്രതിഷേധം. മന്ത്രി പി. എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ദിവസം ചെക്ക്യാട് റോഡിലാണ് കരിങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്.
ഉദ്ഘാടനം നടക്കുന്ന ചെക്ക്യാട് റോഡരികിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററും കരിങ്കൊടിയും മന്ത്രി എത്തുന്നതിന്റെ തൊട്ട് മുമ്പ് നീക്കം ചെയ്തു. സിപിഎം ശക്തി കേന്ദ്രത്തിലാണ് പ്രതിഷേധ സ്വരം ഉയർത്തിയ പ്രതിഷേധം നടന്നത്.
നിർമാണം പൂർത്തികരിക്കാതെ പാതി വഴിയിൽ ഉദ്ഘാടനം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. ചെക്യാട് - പാറക്കടവ് റോഡിന് മൂന്ന് കോടി 10 ലക്ഷം രൂപയാണ് അനുവദിച്ചത്. രണ്ട് കിലോ മീറ്റർ ദൂരമുള്ള റോഡിൽ പല സ്ഥലത്തും അഴുക്ക് ചാലിന്റെ പ്രവൃത്തി പൂർത്തികരിച്ചിട്ടില്ല.