മുളകുപൊടി എറിഞ്ഞ് പണം കവർന്നു
1451323
Saturday, September 7, 2024 4:31 AM IST
നാദാപുരം: നാദാപുരം തണ്ണീർപന്തലിൽ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവർന്നതായി പരാതി. തണ്ണീർ പന്തലിലെ ടി ടി ഫ്രൂട്ട് സ്റ്റാൾ ഉടമ താവോടി താഴെ ഇബ്രാഹിം (53) നെയാണ് യുവാവ് അക്രമിച്ചത്. രാത്രി 7.30 ഓടെയാണ് സംഭവം.
കടയിൽ ഉണ്ടായിരുന്ന 11,000 ത്തോളം രൂപ മോഷ്ടാവ് കവർന്നു. അക്രമം കണ്ട് സ്ഥലത്ത് എത്തിയ നാട്ടുകാരാണ് വ്യാപാരിയെ ആശുപത്രിയിൽ എത്തിച്ചത്.കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച് അക്രമിക്കുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു.
മർദനത്തിൽ പരിക്കേറ്റ ഇബ്രാഹിമിനെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ നാദാപുരം പോലീസ്അന്വേഷണം ആരംഭിച്ചു.