വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷി വകുപ്പിന് ലഭിച്ചത് 397 അപേക്ഷകൾ
1451320
Saturday, September 7, 2024 4:20 AM IST
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാർഷിക മേഖലയിലുണ്ടായ നാശ നഷ്ടങ്ങൾ കണക്കാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
വിളനാശം ഓൺലൈനായി 212 അപേക്ഷകളും ഉരുൾപൊട്ടലിൽ ഭൂമി ഒലിച്ചുപോയി ആസ്തി നഷ്ടമായത്, പമ്പ് സെറ്റ്, കാർഷിക ഉപാദികൾ നശിച്ചത് 185 അപേക്ഷകൾ ഉൾപെടെ ആകെ നേരിട്ട് 397 അപേക്ഷകളുമാണ് കൃഷി വകുപ്പിന് ലഭിച്ചിരിക്കുന്നത്. നാശനഷ്ടം അപേക്ഷ സ്വീകരിക്കുന്നത് അവസാന ദിവസം സെപ്റ്റംബർ 15 വരെയാണ്.
ലഭിക്കുന്ന അപേക്ഷകൾ ഫീൽഡ് പരിശോധനകൾ നടത്തികൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ അവസാനത്തോടെ അന്തിമ നാശനഷ്ടക്കണക്ക് പ്രിൻസിപ്പൾ കൃഷി ഓഫീസർക്ക് സമർപ്പിക്കുമെന്ന് കൃഷി ഓഫീസർ അഥീന പറഞ്ഞു.