നാ​ദാ​പു​രം: ക​ട​മേ​രി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ഓ​ട്ടോ ഡ്രൈ​വ​ർ ഇ​ല്യാ​സി​ന്‍റെ സു​ഹൃ​ത്ത് കു​റ്റി​ക്കാ​ട്ടി​ൽ ദ​ഗി​ലേ​ഷ് (‌40) നെ​യാ​ണ് നാ​ദാ​പു​രം സി​ഐ എം.​എ​സ്. സാ​ജ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പ്ര​തി​ക്കെ​തി​രേ കേ​സ് എ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് കീ​രി​യ​ങ്ങാ​ടി സ്വ​ദേ​ശി ഓ​ട്ടോ ഡ്രൈ​വ​ർ വാ​ണി​യേ​ണ്ടി ഇ​ല്യാ​സി (40) നെ ​പ്ര​തി വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

യാ​ത്ര​ക്കാ​രെ​യും കൊ​ണ്ട് പോ​വു​ന്ന​തി​നി​ടെ വ​ഴി ചോ​ദി​ച്ച​തി​നെചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ പ്ര​തി ഇ​ല്യാ​സി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ ല​ഹ​രി​യി​ലാ​ണ് പ്ര​തി അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ടു​വാ​ൾ കൊ​ണ്ട് ത​ല​ക്ക് പി​റ​കു​വ​ശം വെ​ട്ടേ​റ്റ് പ​രി​ക്കേ​റ്റ ഇ​ല്യാ​സ് വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.