കൂരാച്ചുണ്ട്: കോഴിക്കോട് റവന്യൂ ജില്ലാ സബ് ജൂണിയര്‍ ഗേൾസ് ഫുട്ബോൾ ടൂർണമെന്റ് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ആരംഭിച്ചു. കല്ലാനോട് സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടേൽ ഉദ്ഘാടനം ചെയ്തു. റവന്യു ജില്ലാ സെക്രട്ടറി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
റവന്യു ജില്ല ഐടി കോഓർഡിനേറ്റർ യു. രതീഷ്, കെ. ലത്തീഫ്, സ്റ്റാഫ് പ്രതിനിധി ഷിബി ജോസ്, കെ.എസ്.ഷിന്റൊ, മനു ജോസ്, സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ നോബിൾ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.