കൊ​യി​ലാ​ണ്ടി: മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ര​ത്തി​ൽ കു​ടു​ങ്ങി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ വി​ക്ട​റി ടൈ​ൽ ഗോ​ഡൗ​ണി​ന് സ​മീ​പ​മു​ള്ള മ​ര​ത്തി​ൽ മ​രം മു​റി​ക്കാ​ൻ ക​യ​റി​യ മൊ​യ്തീ​ൻ (60) ആ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് മ​ര​ത്തി​ൽ കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന മൊ​യ്തീ​നെ താ​ഴെ ഇ​റ​ക്കു​ക​യു​മാ​യി​രു​ന്നു.