യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി
1451335
Saturday, September 7, 2024 4:41 AM IST
കൂരാച്ചുണ്ട്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് നടത്തിയ ലാത്തിചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, ജോസ്ബിൻ കുര്യാക്കോസ്, വിഷ്ണു തണ്ടോറ, ജെറിൻ കുര്യാക്കോസ്, അജ്മൽ ചാലിടം, ജ്യോതിഷ് രാരപ്പൻകണ്ടി, ജസ്റ്റിൻ കാരക്കട, അനീഷ് മറ്റത്തിൽ, ജാക്സ് കരിമ്പനക്കുഴിയിൽ എന്നിവർ നേതൃത്വം നൽകി.