പൊറാളി-നടുത്തൊട്ടി റോഡ് ടാറിംഗ് തകർന്നു
1451326
Saturday, September 7, 2024 4:31 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് പതിമൂന്നാം വാർഡ് പൊറാളി-നടുത്തൊട്ടി റോഡിന്റെ ടാറിംഗ് തകർന്ന് യാത്ര ദുരിതം. വർഷങ്ങൾക്കു മുമ്പ് ടാറിംഗ് നടത്തിയ റോഡിന്റെ ദുരവസ്ഥ യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നുവെന്നാണ് ആക്ഷേപം. ഈ മേഖലയിൽ താമസിക്കുന്ന പൂവ്വത്താംകുന്ന് കോളനിയിലെ കുടുംബങ്ങൾ അടക്കം ഒട്ടേറെ കുടുംബങ്ങളും യാത്ര ചെയ്യുന്ന റോഡാണിത്.
കയറ്റം നിറഞ്ഞ റോഡായതിനാൽ ഇതുവഴി പ്രയാസപ്പെട്ടാണ് ആളുകൾ യാത്ര ചെയ്യുന്നത്. അടിയന്തരമായി റോഡിന്റെ നവീകരണ പ്രവർത്തിനടത്താൻ പഞ്ചായത്ത് ഫണ്ട് അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.