മാവേലി എക്സ്പ്രസ് ഒരു മണിക്കൂര്‍ സമയം വഴിയില്‍ പിടിച്ചിടും
1451318
Saturday, September 7, 2024 4:20 AM IST
കോഴിക്കോട്: തിരുവനന്തപുരം ഡിവിഷനില്‍ ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മംഗളുരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ് ഒരു മണിക്കൂര്‍ സമയം വഴിയില്‍ പിടിച്ചിടാന്‍ സാധ്യയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. ഈ മാസം ഏഴ്, എട്ട്, ഒമ്പത്, പതിനൊന്ന് തീയതികളില്‍ മംഗളുരുവില്‍നിന്ന് പുറപ്പെടുന്ന സര്‍വീസാണ് തടസപ്പെടുക.
കൊച്ചുവേളിയില്‍നിന്ന് 7, 12 തീയതികളില്‍ പുറപ്പെടുന്ന കൊച്ചുവേളി- മംഗളുരു ജംഗ്ഷന് അന്ത്യോദയ എക്സ്പ്രസ് (16355) കോട്ടയം , എറണാകുളം ടൗണ്‍ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജംഗ്ഷന് സ്റ്റോപ്പുകള്‍ ആ ദിവസങ്ങളില്‍ ഒഴിവാക്കി. പകരം കോട്ടയത്തും എറണാകുളം ടൗണിലും സ്റ്റോപ്പുകള്‍ ഏര്‍പ്പെടുത്തി.
എട്ടിന് ഡോ.എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12697) കോട്ടയം, എറണാകുളം ടൗണ്‍ വഴി തിരിച്ചുവിടും. എറണാകുളം ജംഗ്ഷന്, ആലപ്പുഴ സ്റ്റോപ്പുകള്‍ ഒഴിവാക്കി. പകരം എറണാകുളം ടൗണിലും ആലപ്പുഴയിലും സ്റ്റോപ്പുകള്‍ ഏര്‍പ്പെടുത്തി.