പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്ന നടപടിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറണം: കെ. മുരളീധരൻ
1451334
Saturday, September 7, 2024 4:41 AM IST
കോഴിക്കോട്: പൊതുമേഖല സ്ഥാപനങ്ങള്‍ ഒന്നൊന്നായി പാര്‍ട്ടി താല്പര്യങ്ങള്ക്കനുസരിച്ച് സ്വകാര്യ വ്യക്തികള്‍ക്കും പാര്‍ട്ടി ബന്ധമുള്ള കടലാസ് സ്ഥാനപനങ്ങള്‍ക്കും കൈമാറുന്ന നടപടിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കോംട്രസ്റ്റ് ഭൂമിയിലെ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കോംട്രസ്റ്റ് ഭൂമി പേ പാര്‍ക്കിംഗിനും മറ്റും ആരംഭിക്കാന്‍ എടുത്ത തീരുമാനം പുനഃപരിശോധിക്കാനും തെറ്റുതിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
മുന്‍ കെപിസിസി സെക്രട്ടറി എന്‍.കെ. അബ്ദുറഹ്മാന്, കെ.എം. അഭിജിത്ത്, പി.എം. അബ്ദുറഹ്മാന്, യു.വി. ദിനേശ്മണി, കെ.പി. ബാബു, കെ. രാമചന്ദ്രന് മാസ്റ്റര്‍, കെ. രാജീവന്, അഡ്വ. എം. രാജന്, ആര്. ഷെഹന്‍, കെ.സി. ശോഭിത, എസ്.കെ. അബൂക്കര്‍, ഷാജിര്‍ അറഫാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിസിസി ഭാരവാഹികളായ നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, പി. മമ്മത്കോയ, പി. കുഞ്ഞിമൊയ്തീന്‍, എന്‍. ഷെറില്‍ബാബു, രമേശ് നമ്പിയത്ത്, സി.ടി. ഭരതന്, സി.ജെ. ആന്റണി, ആയിശകുട്ടി സുല്‍ത്താന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.