ഇഎസ്എ: കത്തോലിക്ക കോണ്ഗ്രസ് ജാഗ്രതാദിനം ഇന്ന്
1451544
Sunday, September 8, 2024 4:34 AM IST
കൽപ്പറ്റ: കൃഷിയിടങ്ങളും ജനവാസ മേഖലകളും സാധാരണക്കാരുടെ ജീവനോപാധി മേഖലകളും സ്ഥാപനങ്ങളും പരിസ്ഥിതിലോല മേഖല പട്ടികയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതിയുടെ ആഹ്വാനപ്രകാരം ഇന്ന് മാനന്തവാടി രൂപതയിൽ ജാഗ്രതാദിനം ആചരിക്കും.
കേന്ദ്രസർക്കാർ വിജ്ഞാപനം താത്കാലിമായി പിൻവലിക്കുകയും ജനങ്ങൾക്ക് ആക്ഷേപങ്ങൾ അറിയിക്കാനുള്ള സമയം ദീർഘിപ്പിക്കുകയും ചെയ്യണം. പുതിയ ഇഎസ്എ മാപ്പ് തയാറാക്കി ജിയോ കോ ഓർഡിനേറ്റ്സ് ഉൾപ്പെടുത്തി നൽകണം. ഇതുമായി ബന്ധപ്പെട്ട അടിയന്തര ഗ്രാമസഭകൾ വിളിച്ച് പ്രമേയം പാസാക്കി പഞ്ചായത്തുകൾ ഗവണ്മെന്റിന് നൽകി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കാൻ സാഹചര്യമൊരുക്കണം.
ഒരു വില്ലേജ് ഒന്നാകെ ഇഎസ്എ പരിധിയിൽ വരുന്ന കർഷക വിരുദ്ധ വിജ്ഞാപനം മാറ്റണമെന്നുമാണ് ആവശ്യം. മാനന്തവാടി രൂപതാ ജാഗ്രതാ ദിനാചരണം നൂൽപ്പുഴ പഞ്ചായത്തിലെ മൂലങ്കാവ് ഇടവകയിൽ നടത്തും. രൂപതാ പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്യും.
ബത്തേരി ഫെറോനാ പ്രസിഡന്റ് ഡേവി മങ്കുഴ അധ്യക്ഷത വഹിക്കും. യൂണിറ്റ് ഡയറക്ടർ ഫാ. അനീഷ് കാട്ടാങ്കോട്ടിൽ മുഖ്യ പ്രഭാഷണം നടത്തും. രൂപതാ സെക്രട്ടറിമാരായ തോമസ് പട്ടമന, മോളി മാമൂട്ടിൽ, രൂപത വൈസ് പ്രസിഡന്റ് സാജു പുലിക്കോട്ടിൽ, സ്റ്റീഫൻ അപ്പോഴിപറന്പിൽ, ബാബു കുന്നത്തേട്ട്, ജോസ് പാലാട്ടി, തോമസ് വളയംപള്ളി എന്നിവർ പ്രസംഗിക്കും.