ചക്കിട്ടപാറ പഞ്ചായത്തിൽ തെങ്ങിന് കൂമ്പ് ചിയൽ രോഗം
1451338
Saturday, September 7, 2024 4:41 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ തെങ്ങുകൾക്ക് കൂമ്പുചീയൽ രോഗം വ്യാപകമാവുന്നു. പൂഴിത്തോട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. എത്രയും വേഗം അധികൃതർ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു.