അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഇ​രു​നി​ല കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി
Saturday, July 27, 2024 5:02 AM IST
താ​മ​ര​ശേ​രി: ചു​ങ്ക​ത്ത് ദേ​ശീ​യ പാ​ത​യോ​ര​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഇ​രു​നി​ല കെ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. കാ​റ്റി​ൽ കെ​ട്ടി​ട​ത്തി​ൽ കൂ​റ്റ​ൻ വി​ള്ള​ൽ രൂ​പ​പ്പെ​ടു​ക​യും അ​ട​ർ​ന്നു വീ​ഴാ​നും തു​ട​ങ്ങി​യി​രു​ന്നു.

തു​ട​ർ​ന്ന് താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. കെ​ട്ടി​ടം നി​ല​നി​ർ​ത്തി​യാ​ൽ ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന റി​പ്പോ​ർ​ട്ട് വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് ന​ൽ​കി.


തു​ട​ർ​ന്ന് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ന്നെ നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കു​ക​യാ​യി​രു​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ​ത്. താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​രു​ടെ​താ​ണ് കെ​ട്ടി​ടം. കെ​ട്ടി​ട​ത്തി​ൽ നി​ല​വി​ൽ സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്നും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല.